യുഡിഎഫിന്റെ അടിത്തറ ശക്തം, യുഡിഎഫിനെ അധികാരത്തിലെത്തിക്കും; ആത്മവിശ്വാസത്തോടെ കുഞ്ഞാലിക്കുട്ടി

0
169

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ‘യുഡിഎഫിന്റെ അടിത്തറ ശക്തമാണ്. ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്’, കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നേരത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിയ്ക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലായിരുന്നു തീരുമാനം.

ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇടി മുഹമ്മദ് ബഷീറിനായിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുകയാണ് ദൗത്യമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here