ചൈനീസ് കടന്നുകയറ്റത്തെ ശക്തമായി ചെറുക്കുക: സൈന്യത്തിന് നിർദ്ദേശം നൽകി ഇന്ത്യ, അതിർത്തിയിൽ നിർണായക നീക്കങ്ങൾ

0
180

ന്യൂഡൽഹി: (www.mediavisionnews.in) ചൈനീസ് കടന്നുകയറ്റത്തെ ശക്തമായി ചെറുക്കാൻ ഇന്ത്യ സൈന്യത്തിന് നിർദ്ദേശം നൽകി. ചൈനീസ് സേനയുടെ കടന്നുകയറ്റശ്രമങ്ങൾ തുടരുന്നതിനാൽ പാങ് ഗോങ് തടാക തീരത്തുനിന്ന് സേനയെ പിൻവലിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ പ്രതിരോധ, വിദേശകാര്യമന്ത്രിമാർ സ്ഥിതിഗതികൾ സസൂഷ്മം വിലയിരുത്തിവരികയാണ്.

അതിനിടെ അതിർത്തിപ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ ചർച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിന് നിരവധി തവണ സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കാര്യമുണ്ടായില്ല. ചർച്ചകൾ തുടരുമ്പോൾ തന്നെ അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം. നിയന്ത്രണരേഖയിൽ അതിക്രമിച്ചുകയറാനുളള ചൈനയുടെ നീക്കത്തെ ഇന്ത്യ നിരവധി തവണ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ സമാധാനം തകർക്കാൻ ഇന്ത്യ മനപൂർവം ശ്രമിക്കുന്നു എന്നായിരുന്നു ചൈനയുടെ ആരോപണം.

അതേസമയം, ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിർത്തിയിൽ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, അയൽക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.

ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാൻ ഉതകുന്ന ചുഷൂൽ കുന്നിൻപ്രദേശത്ത് 1962ലെ യുദ്ധകാലം മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here