കാസർകോട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0
123

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ എവി രാംദാസ് അറിയിച്ചു.

മൂന്ന് ദിവസം- ജില്ലയില്‍ 730 പുതിയ രോഗികള്‍

സെപ്തംബര്‍ നാല് മുതല്‍ ആറുവരെയായി 730 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിന് 236 പേര്‍ക്കും സെപ്തംബര്‍ അഞ്ചിന് 276 പേര്‍ക്കും ഇന്ന് 218 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേര്‍

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേരാണ്.ഇവരില്‍ 4990 പേര്‍ വീടുകളിലും 1114 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 217 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 94 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു

ചികിത്സയില്‍ ഉള്ളത് 1601 പേര്‍

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1601 പേരാണ്.

762 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്

ഇനി 762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1181 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here