കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
158

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6058 പേര്‍

വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1490 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 190 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.

ഇന്ന് രോഗം സ്ഥിരികരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

കുമ്പള പഞ്ചായത്ത് – 4
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് – 1
കാസര്‍കോട് നഗരസഭ- 28
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് – 5
മധൂര്‍ പഞ്ചായത്ത് – 4
മംഗല്‍പാടി പഞ്ചായത്ത് – 4
ചെമ്മനാട് പഞ്ചായത്ത് – 21
ചെങ്കള പഞ്ചായത്ത് – 3
ദേലംപാടി പഞ്ചായത്ത് -10
കളളാര്‍ പഞ്ചായത്ത് -15
കുറ്റിക്കോല്‍ പഞ്ചായത്ത് – 2
കാഞ്ഞങ്ങാട് നഗരസഭ- 13
ഈസ്റ്റ് എളേരി പഞ്ചായത്ത് – 2
പിലിക്കോട് പഞ്ചായത്ത് – 6
ചെറുവത്തൂര്‍ പഞ്ചായത്ത് – 6
കയ്യൂര്‍ ചീമേനി പഞ്ചായത്ത് -7
ഉദുമ പഞ്ചായത്ത് – 17
പളളിക്കര പഞ്ചായത്ത് – 14
മുളിയാര്‍ പഞ്ചായത്ത് – 39
നീലേശ്വരം നഗരസഭ- 4
കോടോം ബെളൂര്‍ പഞ്ചായത്ത് – 4
ബദിയഡുക്ക പഞ്ചായത്ത് – 3
പനത്തടി പഞ്ചായത്ത് – 1
അജാനൂര്‍ പഞ്ചായത്ത് – 10
ബളാല്‍ പഞ്ചായത്ത് – 3
മീഞ്ച പഞ്ചായത്ത് – 1
പുല്ലൂര്‍ പെരിയ പഞ്ചായത്ത് – 1
വെസ്റ്റ് എളേരി പഞ്ചായത്ത് – 1
മടിക്കൈ പഞ്ചായത്ത് – 1
പൈവളിഗെ പഞ്ചായത്ത് – 1
പുത്തിഗെ പഞ്ചായത്ത് – 2
പടന്ന പഞ്ചായത്ത് – 2

മറ്റ് ജില്ല

കടന്നപ്പളളി പഞ്ചായത്ത് – 1

LEAVE A REPLY

Please enter your comment!
Please enter your name here