ഉപ്പള കൈകമ്പയിലെ വീടിനു നേരെ വെടിയുതിർത്തതായി പ്രചരണം; പൊലിസ് അന്വേഷണം തുടങ്ങി

0
176

ഉപ്പള: (www.mediavisionnews.in) ഉപ്പള കൈകമ്പ ബംഗ്ലാ ഗല്ലിയിലെ ഒരു വീടിനു നേരെ അജ്ഞാതർ വെടി ഉതിർത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം. ബംഗ്ലഗല്ലിയിലെ ജ്യോതിഷൻ ഗിരീഷ് പൊതുവാളിന്റെ വീടിനു നേരെയാണ് വെടി ഉതിർത്തതെന്നാണ് പറയുന്നത്.
ബുധനാഴ്ച്ച പുലർച്ചെ രണ്ട് റൗണ്ട് വെടി ഉതിർത്തതായാണ് പ്രചരിക്കുന്ന വാർത്തകൾ. നേരിയ ശബ്ദം കേട്ടതായി പൊതുവാൾ പറയുന്നു. ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് കാർ ഹൈവേക്കരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാൽ കാറുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും, വെടിവെപ്പ് നടന്നോയെന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.

എന്നാൽ ഇരുപത് വർഷത്തിലധികമായി ഉപ്പളയിൽ താമസമാക്കിയ തനിക്ക് ശത്രുക്കളായി ആരുമില്ലെന്നും യാതൊരു തരത്തിലുള്ള ഇടപാടിലോ മറ്റോ ഭാഗമായിട്ടില്ലെന്നും അതിനാൽ പേടിക്കേണ്ട ആവശ്യമില്ലെന്നുമാണ് പൊതുവാളിന്റെ പ്രതികരണം. പൊലിസ് അന്വേഷിച്ച് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരട്ടെയെന്നാണ് പൊതുവാൾ പറയുന്നത്. അതേ സമയം പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here