വീണ്ടും ആള്‍ക്കൂട്ടക്കൊല: പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന് കിണറ്റില്‍ തളളി

0
137

കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് കിണറ്റിലിട്ടു. ഗുരുതരമായി പരിക്കേറ്റ കൂട്ടുകാരന്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്തെ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പച്ചക്കറികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. കളളന്മാരെ പിടികൂടാന്‍ രാത്രിയില്‍ ഗ്രാമവാസികള്‍ കാവലും ഏര്‍പ്പെടുത്തിയിരുന്നു. അസമയത്ത് പാടത്ത് കണ്ട ഇവരെ നാട്ടുകാര്‍ പിടിമര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുളവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി ഇരുവരെയും സംഘം മര്‍ദ്ദിച്ചു.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തിലാണ് സംഭവം. സായ്കുള്‍ എന്ന 46കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബിനോദ് മോണ്ടലിനെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിനോദ് മോണ്ടല്‍ അലമുറയിട്ട് കരയുന്നതാണ് കണ്ടത്. മര്‍ദ്ദനത്തിന്‍റെ ആഘാതത്തില്‍ അബോധാവസ്ഥയിലായ ഇരുവരെയും അക്രമികള്‍ കിണറ്റില്‍ തളളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനോദ് കിണറ്റില്‍ നിന്ന് പിടിച്ചുകയറി മുകളിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here