വായില്‍ വെള്ളം നിറച്ച് പരിശോധന ; കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍

0
177

ന്യൂദല്‍ഹി: കൊവിഡ് 19 പരിശോധനയ്ക്ക് സ്രവ സാംപിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു.

ഇത് സംബന്ധിച്ച് ദല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നാണ് റിപ്പോര്‍ട്ട്. സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം ഇതുവഴി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും മുന്‍ഗണന നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here