ബി.എസ്.യെഡിയൂരപ്പയ്ക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
146

ബംഗളുരു(www.mediavisionnews.in) :കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യെഡിയൂരപ്പ തന്നെയാണ് ഈക്കാര്യം ട്വീറ്ററിൽ കുറിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും കോവിഡ് ബാധിച്ചിരുന്നു.ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. ലക്നൗവിലെ ആശുപത്രിയിൽവച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here