തലപ്പാടി വഴി പോവുകയും അന്നേ ദിവസം മടങ്ങുകയും ചെയ്യുന്ന രോഗികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍

0
285

കാസര്‍കോട്: കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാല്‍സൂര്‍, പെര്‍ള, മാണിമൂല-ബന്തടുക്ക, പാണത്തൂര്‍ എന്നീ റോഡുകള്‍ കൂടി ഇതിനകം തുറന്ന് നല്‍കിയിട്ടുണ്ട്.

തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നേ ദിവസം മടങ്ങുന്ന വരുമായ രോഗികള്‍, ബിസിനസുകാര്‍, അടിയന്തര സാഹചര്യങ്ങളില്‍ പോയി വരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.

എന്നാല്‍ ദിവസേന സ്ഥിരമായി കര്‍ണാടകയില്‍ പോയി വരുന്നവര്‍ 21 ദിവസത്തില്‍ ഒരു തവണ വീതം കോവിഡ്-19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വരുന്നവരും ഈ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here