കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; ഉപ്പള സ്വദേശിയുടെ മരണം പരിയാരം മെഡി. കോളേജിൽ ചികിത്സയിലിരിക്കെ

0
142

കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള ശാരദ നഗറിലെ വിനോദ് കുമാർ (42) ആണ് മരിച്ചത്. രോഗം സ്ഥരീകരിച്ചത് ആന്റിജന്‍ പരിശോധനയിലാണ്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. സുന്ദര സാലിയാന്റെയും രാധ സാലിയാന്റെയും മകനാണ് വിനോദ് കുമാര്‍. ഭാര്യ ബബിത. ഒരു മകളുണ്ട്.

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വർധനവാണ് ഉണ്ടാകുന്നത്.15 ദിവസത്തിനുള്ളിൽ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരാണ് ജില്ലയിൽ കൂടുതലും. 

LEAVE A REPLY

Please enter your comment!
Please enter your name here