കശ്മീരും രാമക്ഷേത്രവും കഴിഞ്ഞു, ഇനി ജനസംഖ്യാ നിയന്ത്രണ ബില്‍- ആവശ്യവുമായി ബി.ജെ.പി

0
157

ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ അടുത്ത സമ്മേളനത്തില്‍ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭാ എം.പി അനില്‍ അഗര്‍വാള്‍. രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമാണ് ഇപ്പോള്‍ ഉള്ളത് എന്നും അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നേ മതിയാകൂ എന്നും അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

‘2019 ഓഗസ്റ്റ് 15ന് നിങ്ങള്‍ ചെങ്കോട്ടയില്‍ വച്ച് ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചു. ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ – കത്തില്‍ ബി.ജെ.പി എം.പി എഴുതി.

ഹിന്ദുവാകട്ടെ, മുസ്‌ലിമാകട്ടെ എല്ലാവര്‍ക്കും ജനസംഖ്യാ നിയന്ത്രണ ബില്‍ ആവശ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നത്തെ നിയമം ഇല്ലാതാക്കും. ഈ നിലയ്ക്ക് രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിച്ചാല്‍ വൈകാതെ നമ്മള്‍ ചൈനയെ പിന്നിലാക്കും. ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ജൂലൈയില്‍ ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ രാജ്യസഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിച്ചിരുന്നു. 125 പാര്‍ലമെന്റ് അംഗങ്ങളാണ് കരടുബില്ലില്‍ ഒപ്പുവച്ചിരുന്നത്. ഇതുവരെ ബില്‍ നിയമമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here