ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് പ്രഭാത സവാരിക്കിടെ വെടിയേറ്റു മരിച്ചു

0
156

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുൻ ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെ പടിഞ്ഞാറൻ യുപിയിലെ ബാഗ്പത് ഗ്രാമത്തിന് സമീപമാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയിനെ പതിവ് സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

സഞ്ജയിന് നേരെ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍പാടത്തിന് സമീപം രക്തത്തില്‍ കുതിര്‍ന്നുകിടക്കുകയായിരുന്നു സഞ്ജയ്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണം നടത്തി എത്രയും പെട്ടെന്ന് അക്രമികളെ അറസ്റ്റ് ചെയ്യുമെന്നും കേസില്‍ ദൃക്സാക്ഷികളാരുമില്ലെന്നും ഭാഗ്പത് പൊലീസ് തലവന്‍ അജയ് കുമാര്‍ പറഞ്ഞു. കുറച്ചു നാളുകളായി ഈ പ്രദേശത്ത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ മാസം രാഷ്ട്രീയ ലോക് ദള്‍ നേതാവ് ദേശ്പാല്‍ വെടിയേറ്റ് മരിച്ചിരുന്നു.

സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here