സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ മദ്യം പിടിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു

0
192

കുമ്പള (www.mediavisionnews.in): സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് കൊടിയമ്മയില്‍ വെച്ചാണ് കാര്‍ പിടികൂടിയത്. കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിനെ കൈകാണിച്ചെങ്കിലും നിര്‍ത്താത്ത ഓടിച്ചുപോകുകയായിരുന്നു.

കാറിനെ പിന്തുടര്‍ന്നപ്പോള്‍ കൊടിയമ്മയയില്‍ വെച്ച് കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച 510 ലിറ്റര്‍ മദ്യം പിടികൂടി. രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിതായി പൊലീസ് പറഞ്ഞു.

അഡീ. എസ്.ഐ. രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുഭാഷ്, ദിനേഷ്, അജയന്‍, ഡ്രൈവര്‍ മനോജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here