സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

0
175

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം .വൈപ്പിനിൽ മരിച്ച സിസ്റ്റർ ക്ലെയറിനും ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ മരിച്ച ഷിജു എന്ന നാൽപ്പത്തഞ്ചുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇരുവരും മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി കോൺവെന്റിലാണ് സിസ്റ്റർ ക്ലെയർ താമസിച്ചിരുന്നത്.പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മരിച്ചത്. കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്. ഷിജുവുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here