സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക

0
184

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു.

ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയാണ് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസർകോട് കൊവിഡ് മരണം ആറായി.

ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയുടെതാണ് സംസ്ഥാനത്ത് ഇന്ന് ചെയ്ത മൂന്നാമത്തെ കൊവിഡ് മരണം. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിൽ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പ‌ഞ്ചായത്തിലെ 14-ാം വാർഡിലായിരുന്നു ഇവരുടെ താമസം. 

LEAVE A REPLY

Please enter your comment!
Please enter your name here