രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 34,956 രോഗികള്‍

0
223

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനായാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ക്കാണ് കോവിഡ്-19മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,42,473 എണ്ണം സജീവ കേസുകളാണ്. 6,35,757 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,602 പേരാണ് ഇതുവരെ മരിച്ചത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2,84,281 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 11,194 പേര്‍ മരിച്ചു. 1,58,140 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളത് 1,14,947 പേരാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. തമിഴ്‌നാട്ടില്‍ 1,56,369 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,236 പേര്‍ മരിച്ചു. 1,07,416 പേര്‍ രോഗമുക്തി നേടി. 46,717 പേര്‍ ചികിത്സയിലുണ്ട്.

ഡല്‍ഹിയില്‍ 1,18,645 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 3,545 പേര്‍ മരിച്ചു. 97,693 പേര്‍ രോഗമുക്തി നേടി. നിലവില്‍ 17,407 പേര്‍ ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here