മംഗളൂരു എംഎൽഎയ്ക്കും മെഡിക്കൽ ഓഫിസർമാർക്കും കോവിഡ്

0
131

മംഗളൂരു: (www.mediavisionnews.in) സിറ്റി നോർത്ത് എം.എൽ.എ.യും ഡോക്ടറുമായ വൈ. ഭരത് ഷെട്ടിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് കോവിഡ് ബാധിച്ചെന്നും ചികിത്സയിലാണെന്നും ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ രാമചന്ദ്ര ബായാർ, താലൂക്ക് മെഡിക്കൽ ഓഫീസർ സുജയ് ഭണ്ഡാരി എന്നിവർക്കും വ്യാഴാഴ്ച വൈറസ് ബാധയേറ്റതായി കണ്ടെത്തി. ഇവരൊടൊപ്പം കഴിഞ്ഞ ദിവസംവരെ ഒട്ടേറെ യോഗങ്ങളിൽ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, നളീൻകുമാർ കട്ടീൽ എം.പി., വേദവ്യാസ കാമത്ത് എം.എൽ.എ., ഡെപ്യൂട്ടി കമ്മിഷണർ സിന്ധു ബി. രൂപേഷ്, വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here