കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മക്കളും കൊവിഡ് ബാധിച്ച് മരിച്ചു

0
144

ദൻബാദ് : കൊവിഡ് 19 ബാധിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ജാർഖണ്ഡിലെ ദൻബാദ് ജില്ലയിലുള്ള കത്റാസിലാണ് സംഭവം. 88 വയസുള്ള മാതാവും അഞ്ച് ആൺ മക്കളുമാണ് ജൂലായ് 4നും ജൂലായ് 20നുമിടെയിൽ മരിച്ചത്.

ഡൽഹിയിൽ നിന്നും ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് സ്ത്രീ ദൻബാദിലെത്തിയത്. തുടർന്ന് അവശായായ ഇവരെ ബൊക്കാരോയിലെ ഒരു നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ച് ആൺ മക്കൾ ചേർന്ന് ഇവരുടെ സംസ്കാരച്ചടങ്ങുകൾ നടത്തി. എന്നാൽ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് ഉണ്ടായിരുന്നതായി അന്നേരം ആർക്കും അറിയില്ലായിരുന്നു.

മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് ഇവർ കൊവിഡ് ബാധിതയായിരുന്നുവെന്നത് സംബന്ധിച്ച ഫലം പുറത്തുവന്നത്. അപ്പോഴേക്കും മരണാനന്തരച്ചടങ്ങുകൾ നടത്തിയ അഞ്ച് ആൺ മക്കൾക്കും വൈറസ് ബാധയേറ്റിരുന്നു. 60 നും 70നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച സ്ത്രീയുടെ അഞ്ച് ആൺമക്കളും. കൊവിഡ് ബാധിച്ച ഇവർ അഞ്ച് പേരും ഒന്നിന് പിറകെ ഒന്നായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡൽഹിയിൽ താമസിക്കുന്ന സ്ത്രീയുടെ മറ്റൊരു മകൻ മാത്രമാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here