ഐ.പി.എല്‍ സെപ്റ്റംബറില്‍ തുടങ്ങും; സൂചനകള്‍ ഇങ്ങനെ

0
188

കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാരിക്കുന്ന ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 26 നും നവംബര്‍ 7 നുമിടയില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്നാണ് വിവരം. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഈ തിയതികളില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഐ.പി.എല്‍ നെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ജൂലൈ 20 ന് ഐസിസി യോഗം ചേരാനിരിക്കെ ടി20 ലോക കപ്പ്, ഐപിഎല്‍ എന്നിവയെ സംബന്ധിക്കുന്ന ഊഹാപോഹങ്ങള്‍ മാറി ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.

BCCI decides the venue for IPL 2020; a curtailed tournament likely ...

കോവിഡ് വഷളാകുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ ഇന്ത്യയില്‍ നടക്കാനുള്ള സാദ്ധ്യത തിരെയില്ല. ഈ സാഹചര്യം മുന്നില്‍ കണ്ട് ഐ.പി.എല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.

IPL 2020: Opening ceremony likely at Brabourne Stadium ...

ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.

IPL

മാര്‍ച്ച് 29-നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമായിരുന്നു മത്സരത്തിനു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ കോവിഡും തുടര്‍ന്നു ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here