ഉപ്പളയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തുറന്ന സ്ഥാപനങ്ങള്‍ അടപ്പിച്ചു; കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിച്ചു

0
149

ഉപ്പള: ഉപ്പളയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഇന്ന് ഉച്ചയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള ടൗണിന്റെ ഒരു ഭാഗം കണ്ടെയ്ന്‍മെന്റ് സോണായി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചതായിരുന്നു. ഇന്ന് രാവിലെ ഉപ്പള ടൗണിന്റെ രണ്ട് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നത് അറിഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളുടെ അകത്തും പുറത്തും തിരക്ക് അനുഭവപ്പെടുകയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയോടെ ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ മഞ്ചേശ്വരം പൊലീസ് എത്തി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും കൂട്ടംകൂടി നിന്നവരെ തിരിച്ചയക്കുകയുമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍ത്തിയിട്ട വാഹനങ്ങളും അനാവശ്യമായി ഓടിയ ഇരുചക്ര വാഹനങ്ങളും പിടികൂടി പിഴ ചുമത്തിന് ശേഷം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here