ചരിത്രം കുറിക്കാൻ ഇന്ത്യ,​ കൊവിഡിനെതിരെ പ്രതിരോധ വാക്സിൻ കണ്ടുപിടിച്ച് ഭാരത് ബയോടെക്ക്,​ പരീക്ഷണം ജൂലായിൽ

0
163

ന്യൂഡൽഹി: (www.mediavisionnews.in) ലോകമാകെ ദുരിതം വിതയ്ക്കുന്ന കൊവിഡ് വൈറസിനെതിരെ വാസ്കിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. അമേരിക്ക,​ ബ്രിട്ടൻ,​ റഷ്യ,​,​ ചൈന എന്നിവിടങ്ങളിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലും കൊവിഡ് 19 വാക്സിൻ വികസിപ്പിച്ചിരിക്കുന്ന എന്ന ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . ഭാരത് ബയോടെക്കാണ് കൊവാക്സിൻ ടി..എം(COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്തത്.

വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലായ് മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.

മനുഷ്യരിലെ പരീക്ഷണമാണ് നിർണായക കടമ്പ. ഇത് വിജയകരായി പൂർത്തിയാക്കിയാൽ ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തിച്ച് ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here