കർണാടകയിലേക്കുളള പാസ്: ബി.ജെ.പി നടത്തുന്നത് രാഷട്രീയ നാടകം – എം.സി ഖമറുദ്ധീൻ എം.എൽ.എ

0
337

മഞ്ചേശ്വരം: (www.mediavisionnews.in) അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് ആവശ്യമില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ധേശമുണ്ടായിട്ടും ബിസിനസ്, ജോലി ആവശ്യാർത്ഥം മംഗലാപുരത്തേക്കടക്കമുള്ള കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള യാത്രാ നിരോധനം കർണാടകയിലെ ബി.ജെ.പി സർക്കാർ തുടരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ തന്നെ കീഴിലുള്ള ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തെ പഴിചാരി പത്ര പ്രസ്താവനകളിറക്കിയും ചെക്ക് പോസ്റ്റ് മാർച്ച് നടത്തിയും ബി.ജെ.പി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്നത് പൊറാട്ട് നാടകമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി.ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു.

പാസ് അനുവദിക്കുന്നതിൽ കർണാടക സർക്കാർ തുടരുന്ന നിരോധനത്തിനെതിരെ തങ്ങളുടെ തന്നെ അണികൾ കർണാടകയിലെ ബി.ജെ.പി സർക്കാരിനെതിരെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായപ്പോൾ അണികളെ തൃപ്തിപ്പെടുത്താനുള്ള ബി.ജെ.പി ജില്ലാ കമ്മിറ്റി ഇത്തരം നാടകങ്ങൾ സാമാന്യ ബോധമുള്ളവർ മനസ്സിലാക്കുന്നുണ്ട്.

ഇവിടെ തലപ്പാടി അതിർത്തിയിൽ നിന്ന് ചെക്ക് പോസ്റ്റ് മാർച്ച് നടത്തുകയും തുടർന്ന് കർണ്ണാടകയിലെ എം.എൽ.എമാർ മാർച്ച് നടത്തുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റിക്കാരുടെ അരികിലേക്കോടിയെത്തി പ്രശ്ന പരിഹാരമുണ്ടാക്കുകയും ചെയ്തുവെന്ന വാർത്തകൾ ഇന്ന് മാധ്യമങ്ങളിൽ വാർത്തയാക്കുന്ന ബി.ജെ.പിയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് ഇത്രേം സ്വാധീനം ചെലുത്താനാവുന്നെങ്കിൽ ലോക്ക്ഡൗണിന്റെ തുടക്കത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും രോഗികളെ പോലും കടത്തി വിടാതെ കർണാട സർക്കാർ മനുഷ്യത്വരഹിതമായ നിലപാടെടുത്തത് മൂലം ബി.ജെ.പി പ്രവർത്തകനടക്കം പതിനഞ്ചിലേറെ പേര് ചികിത്സ കിട്ടാതെ ഇവിടെ മരിച്ച് വീണപ്പോൾ ഈ ജില്ലാ കമ്മിറ്റിയും ഇപ്പോൾ പ്രശ്ന പരിഹാരത്തിനെത്തിയ എം.എൽ.എമ്മാരും എവിടെയായിരുന്നെന്നും എം.എൽ.എ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here