കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

0
150

ചണ്ഡീഗഢ്: കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സോനാലി ഫോഗട്ടിനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥന്റെ പരാതിയിലാണ് പൊലീസ് നടപടി.

ഈ മാസം ആദ്യമാണ് ജില്ല അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്. തനിക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചതിനെതുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്നായിരുന്നു സോനാലിയുടെ വിശദീകരണം.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഹിസാറിലെ ആദംപുരില്‍നിന്നു 2009-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് ടിക്ടോക് താരം കൂടിയായ സോനാലി.

LEAVE A REPLY

Please enter your comment!
Please enter your name here