കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തീരുമാനിച്ചത് ബി.ജെ.പി കേന്ദ്രനേതൃത്വം; ശിവരാജ് സിംഗിന്റെ ശബ്ദസന്ദേശം പുറത്ത്

0
133

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നില്‍ ബി.ജെ.പി ദേശീയ നേതാക്കളെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ശിവാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിവരാജ് സിംഗ് ചൗഹാന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘സര്‍ക്കാരിനെ വീഴ്ത്താനുള്ള തീരുമാനം കേന്ദ്രനേതൃത്വത്തിന്റേതാണ്. അല്ലെങ്കില്‍ അവര്‍ എല്ലാം നശിപ്പിച്ചേനെ’, ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു.

ജ്യോതിരാദിത്യ സിന്ധ്യയും തുല്‍സി സിലാവത്തുമില്ലാതെ ഇത് സാധ്യമാവുമായിരുന്നോ? അതിന് മറ്റൊരു വഴിയുമില്ലായിരുന്നു- ഇന്‍ഡോറിലെ സാന്‍വര്‍ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ശിവരാജ് സിംഗിന്റെ പരാമര്‍ശം.

സിന്ധ്യയ്‌ക്കൊപ്പം 22 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. പാര്‍ട്ടി വിട്ട എം.എല്‍.എമാരുമായി സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

സര്‍ക്കാരിനെ ദുര്‍ബലമാക്കിയതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here