ഈ വര്‍ഷത്തെ ബക്രീദ് : പ്രതീക്ഷിക്കുന്ന തീയതി പുറത്തുവിട്ട് യു.എ.ഇ

0
168

ദുബായ്: (www.mediavisionnews.in) ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കും ഈ വര്‍ഷത്തെ ഈദ് അല്‍ അദയെന്ന് ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അറബ് യൂണിയനിലെ അംഗം ഇബ്രാഹിം അൽ ജർവാൻ.

സുൽ ഹിജാ 1441 ന്റെ ചന്ദ്രമാസത്തിന്റെ മാസപ്പിറവി 2020 ജൂലൈ 20 തിങ്കളാഴ്ച രാത്രി 9:33 ന് (യു.എ.ഇ സമയം ) കാണാമെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 21 ന് പുലര്‍ച്ചെ 1.44 ന് യു.എ.ഇയില്‍ വേനല്‍ക്കാലം ആരംഭിക്കുമെന്നും അൽ ജർവാൻ കൂട്ടിച്ചേർത്തു. 2020 സെപ്റ്റംബർ 23 വരെ വേനൽക്കാലം തുടരും.

സീസണിന്റെ തുടക്കത്തിൽ ശരാശരി താപനില 25 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here