ഹൊസങ്കടിയില്‍ കൂട്ട വാഹനാപകടം; ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്

0
375

മഞ്ചേശ്വരം (www.mediavisionnews.in): ഹൊസങ്കടി വാമഞ്ചൂരില്‍ കൂട്ട വാഹനാപകടം. ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറുകളും ഒരു ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ദേശീയ പാതയിലാണ് അപകടം. റോഡില്‍ നിന്ന് തെന്നിയ കാര്‍ മറ്റൊരു കാറിന്റെ പിറകിലിടിക്കുകയും മുന്നിലുണ്ടായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോക്ക് ഇടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here