സൗഹാർദ്ദത്തിന്റെ കണ്ണീർ ചിത്രം; യഅ്ക്കൂബിന്റെ കൈയ്യിൽ ചേർന്ന് കിടന്ന് അമൃത് എന്നന്നേക്കുമായി കണടച്ചു; ലോക്ക്ഡൗൺ കാലത്തെ വേറിട്ട സൗഹൃദത്തിന്റെ കഥ ഇങ്ങനെ

0
290

ലക്‌നൗ: പ്രിയപ്പെട്ട കൂട്ടുകാരന്റെ കൈകളില്‍ അവന്‍ ഉറങ്ങി. തന്റെ അവസാനത്തെ ഉറക്കം. ദുരിതച്ചൂടകന്ന, തണുപ്പിലേക്ക് കണ്‍തുറക്കാന്‍. രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട ലോക്ക്ഡൗണിലേക്കിതാ കണ്ണു നനക്കുന്ന ഒരു ചിത്രം കൂടി. ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടെ ജീവന്‍ നഷ്ടമായ യുവാവും അവന്റെ അവസാന ശ്വാസം വരെ കൂടെ നിന്ന കൂട്ടുകാരനും.

ഗുജറാത്തിലെ ഒരു വസ്ത്ര വ്യാപാരശാലയിലെ തൊഴിലാളികളായ മുഹമ്മദ് യഅ്ക്കൂബ് (23), അമൃത് (24) എന്നിവര്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് നാടായ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. സൂറത്തിലേക്ക് പുറപ്പെട്ട ട്രക്കില്‍ ഒരാള്‍ക്ക് നാലായിരം രൂപ വീതം നല്‍കി സ്ഥലം നേടുകയും ചെയ്തു. എന്നാല്‍ യാത്രാമധ്യേ അമൃത് അസുഖബാധിതനായി. പനിബാധിച്ച് അവശനിലയിലായ ഇയാളെ വഴിയില്‍ ഉപേക്ഷിക്കാനാണ് മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാക്കൂബ് ഇതിന് തയ്യാറായില്ല. ഒടുവില്‍ സഹയാത്രികരുടെ നിര്‍ബന്ധം കൂടിയപ്പോള്‍ യഅ്ക്കൂബ് കൂട്ടുകാരനുമായി വഴിയിലിറങ്ങി.

also read; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

പൊരിവെയില്‍ കൂട്ടുകാരനേയും മടിയില്‍ കിടത്തി സഹായത്തിനായി ആര്‍ത്തു വിളിച്ചു. ആരം ചെവികൊടുത്തില്ല. ഒടുക്കം ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അമൃത് ഈ ലോകത്തു നിന്ന് യാത്രയായിരുന്നു.

അമൃതിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. യഅ്ക്കൂബിനേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here