രോഗിയുമായി ഇടപഴകിയത് മറച്ചുവെച്ചു; കൊവിഡ് സ്ഥിരീകരിച്ച പൈവളികെയിലെ സി.പി.ഐ.എം നേതാവിനെതിരെ കേസെടുത്തു

0
120

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സി.പി.ഐ.എം നേതാവിനെതിരെ പൊലീസ് കേസ്. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും മറച്ചുവെച്ചതിലാണ് കേസ്.

മഞ്ചേശ്വരം പോലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരോടും ക്വാറന്റീനില്‍ പ്രവേശിക്കാനും സ്രവ പരിശോധന നടത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാന്‍ ഇദ്ദേഹം മൂന്ന് തവണ പോയിരുന്നെന്നാണ് വിവരം.

മെയ് 4 ന് തലപ്പാടി എത്തിയ മഹാരാഷ്ട്ര സ്വദേശിയായ ബന്ധുവിന് പാസുണ്ടായിരുന്നില്ല. തുടര്‍ന്ന് മെയ് 11ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് സി.പി.ഐ.എം നേതാവിനും തുടര്‍ന്ന് കുടുംബത്തിനും രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളിക പഞ്ചായത്ത് അംഗമാണ്. ഇവര്‍ക്കും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനോടും ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here