മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

0
132

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഉദ്യാവര്‍ തോട്ടയിലെ നവീന്‍ രാജിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നവീന്‍ രാജിന്റെ ഭാര്യ മമതയും കുട്ടികളും വീട് പൂട്ടി ബേക്കൂര്‍ തറവാട് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ ബന്ധു ഇവരുടെ വീട്ടില്‍ വന്നപ്പോഴാണ് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച വള, മാല, നക്ലസ് എന്നിവയാണ് കവര്‍ന്നത്.

മറ്റു രണ്ട് അലമാരകളില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കാണപ്പെട്ടു. മഞ്ചേശ്വരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here