പൈവളിഗെ സുബ്ബയക്കട്ടയില്‍ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾക്ക് ദാരുണാന്ത്യം

0
167

കാസർകോട്: (www.mediavisionnews.in) കാസർകോട് പൈവളിഗെ സുബ്ബയക്കട്ടയില്‍ രണ്ട് പേർ കിണറ്റിൽ വീണ് മരിച്ചു. സുബ്ബയ്യക്കട്ട സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണൻ (52), ശങ്കർ (35) എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാനാണ് നാരായണൻ കിണറ്റിലേക്ക് ഇറങ്ങിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരിച്ചു. ഇരുവരും ശ്വ‌ാസംമുട്ടി മരിച്ചതാകാമെന്നാണ് പ്ര‌ാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here