നിരോധനാജ്ഞാ ലംഘനം; മഞ്ചേശ്വരത്ത് കടപൂട്ടിച്ചു

0
142

കാസർകോട്: (www.mediavisionnews.in) കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മഞ്ചേശ്വരത്ത് കടപൂട്ടി. നിയമലംഘനം നടത്തിയതിന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നേരിട്ടിടപെട്ടാണ് നടപടിക്ക് നിർദേശം നൽകിയത്.

മഞ്ചേശ്വരം പത്താം മൈലിലെ കടയുടമക്കെതിരേ ഐ.പി.സി 188, 259 വകുപ്പുകൾ പ്രകാരവും കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിർത്തി ചെക്ക്്‌പോസ്റ്റിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പോവുമ്പോഴായിരുന്നു ജില്ലാ കളക്ടർ മഞ്ചേശ്വരത്ത് കടയ്ക്ക് സമീപം നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി ആൾക്കൂട്ടത്തെ കണ്ടത്. തുടർന്ന് കളക്ടർ നേരിട്ടിടപെട്ട് കടപൂട്ടിക്കുകയും താക്കോൽ പൊലീസിന് കൈമാറി നടപടി സ്വീകരിക്കാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്യുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here