കോവിഡ് മഹാ മാരിക്കിടയിലും അശണർക്ക് ആശ്രയവുമായി പ്രതീക്ഷ ഗ്രീൻ വാട്‍സ് ആപ്പ് കൂട്ടായ്മ

0
400

കുമ്പള: (www.mediavisionnews.in) ജീവ കാരുണ്യ രംഗത്ത് കാസറഗോഡ് ജില്ലയിൽ പകരം വെക്കാനില്ലാത്ത ജനകീയ നേതാവ് ചെർക്കളം അബ്ദുള്ള സാഹിബിന്റെ നാമദേയത്തിൽ രണ്ട് വർഷത്തോളമായി കുമ്പള പഞ്ചായത്തിന്റെ വിവിധ മേഖലകളിലും തീര ദേശത്തും കുടി വെള്ള വിതരണവും പ്രിതീക്ഷ കൂട്ടായ്മയിലൂടെ നടത്തിവരുന്നു.
ഈ വർഷത്തെ റിലീഫിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിലെ ഒന്നാം വാർഡിലും കുമ്പള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പഞ്ചായത്ത് മുസ്ലിം ലീഗുമായി സഹകരിച്ച് നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റും പെരുന്നാൾ കിറ്റും പ്രിതീക്ഷയിലൂടെ വിതരണം ചെയ്യുകയുണ്ടായി.

നാടിൻ്റെ കാരുണ്യ മേഖലയെ സജീവമാക്കുന്നതിന്ന് വേണ്ടി മുസ്ലിം ലീഗ് പാർട്ടിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പറ്റം നേതാക്കളും പ്രവർത്തകരും അനുഭാവികളും ഉൾകൊള്ളുന്ന ഓൺലൈൻ കൂട്ടായ്മയായ പ്രിതീക്ഷ ഗ്രീൻ അതിൻ്റെ ചുവട് പെപ്പ് തന്നെ അതി ഗംഭീരമാക്കിയിരിക്കു കയാണ് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ എ പി എസ് ആറ്റകോയ തങ്ങൾ എന്നിവരാണ് ഈ റംസാൻ റിലീഫുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ ഉൽഘടനം ചെയ്തത് മുസ്ലിം ലീഗ് നേതാക്കളായ എം അബ്ബാസ്,അഷ്‌റഫ് കർള, എ കെ ആരിഫ്,അഡ്വ:സക്കീർ അഹമ്മദ്, അഷ്റഫ് കൊടിയമ്മ, കെ വി യൂസഫ്, എ മുഹമ്മദ് കുഞ്ഞി പ്രതീക്ഷ കൂട്ടായ്മ അംഗങ്ങളായ സലീം കുഞ്ഞി,ജമാൽ ഇഞ്ചിനീർ,ഹക്കീം കർള, മൊയ്‌ദീൻ മദിനാ സ്‌റ്റോർ എന്നിവരാണ് ഇതിന് നേത്രത്വം നൽകിയത് മുസ്ലിം ലീഗിന്റെയും യൂത്ത്‌ ലീഗിന്റെയും നേതാക്കൾ അഡ്മിനായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായിമയാണ് ഗ്രീൻ പ്രിതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here