കുവൈത്തിലെ പൊതുമാപ്പ് ക്യാമ്പില്‍ നാടണയാനുള്ള അവസരം കാത്ത് ഏഴായിരത്തോളം ഇന്ത്യാക്കാര്‍

0
123

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യാക്കാർ നാടണയാനുള്ള അവസരം കാത്തു കഴിയുകയാണ്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള നിസ്സംഗ നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് . ഒരു മാസത്തിലേറെയായി ക്യാമ്പുകളിൽ കഴിയുന്ന വരെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കുള്ളത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് താമസ നിയമലംഘകരായ വിദേശികൾക്ക് കുവൈത്ത് ഒരുമാസത്ത പൊതുമാപ്പ് അനുവദിച്ചത്. പിഴ ഒഴിവാക്കിക്കൊടുത്തതിന് പുറമെ ഇവരെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനും കുവൈത്ത് സന്നദ്ധത അറിയിച്ചു. മറ്റു വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ തയ്യാറായപ്പോൾ ഇന്ത്യ ഇക്കാര്യത്തിൽ തുടക്കം മുതൽ നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. വിദേശി സമൂഹത്തോട് കുവൈത്ത് കാണിക്കുന്ന ഉദാരത പോലും സ്വന്തം രാജ്യത്തെ ഭരണകൂടം കാണിക്കുന്നില്ല. സുപ്രീം കോടതിയുടെ നിർദ്ദേശം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിൽ കഴിയുന്നവർ.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here