കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന വിദ്വേഷ പ്രസംഗം; സാക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

0
176

ന്യൂദല്‍ഹി: വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണം നടത്തിയതിന് വിവാദ ഇസ്‌ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ.

യു.കെയിലെ സര്‍ക്കാര്‍ ഏജന്‍സിയായ ഓഫ്‌കോം ആണ് പീസ് ടിവി വിദ്വേഷം കലര്‍ന്നതും അങ്ങേയറ്റം കുറ്റകരവുമായ ഉള്ളടക്കമാണ് ചാനലില്‍ പ്രക്ഷേപണം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്.

‘പീസ് ടിവി ഉറുദു, പീസ് ടിവി എന്നിവയില്‍ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ വിദ്വേഷ ഭാഷണവും വളരെ നിന്ദ്യമായ ഉള്ളടക്കവും അടങ്ങിയിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി, അത് ഒരു സന്ദര്‍ഭത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് വരെ കാരണമാകുമെന്നും കണ്ടെത്തി’ ഏജന്‍സി പറഞ്ഞു.

ജൂലൈ 2019ല്‍ സംപ്രേക്ഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വീതിലാണ് വിദ്വേഷ  പ്രചാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ഇംഗ്ലണ്ടിലെ സംപ്രേക്ഷണ നിയമങ്ങള്‍ വ്യാപകമായ രീതിയില്‍ സക്കീര്‍ നായിക്കിന്റെ ചാനല്‍ ലംഘിച്ചുവെന്നും സമിതി കണ്ടെത്തി.

ദുബായില്‍ നിന്ന് ഇംഗ്ലീഷ്, ബംഗാളി, ഉറുദു ഭാഷകളില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ലാഭരഹിത സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖലയാണ് പീസ് ടിവി. പീസ് ടിവിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് നായിക്.

2016 ല്‍ മലേഷ്യയിലേക്ക് കടന്ന നായിക്കിനെ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗത്തിലൂടെ തീവ്രവാദത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യ ആവശ്യപ്പെട്ടുണ്ട്.

നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാറിനോട് കഴിഞ്ഞാഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

അസ്വീകാര്യമായ പെരുമാറ്റം മൂലം യു.കെയിലേക്ക് നായിക്കിന് പ്രവേശനം വിലക്കിയിയിരുന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here