കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
162

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ നാല് പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.43, 32 വയസ്സുള്ള കോടോം ബേളൂർ സ്വദേശികൾക്കും ദുബായിൽ നിന്ന് വന്ന 55 വയസ്സുള്ള മംഗൽപാടി സ്വദേശിക്കും, മഹാരാഷ്ട്രയിൽ നിന്ന് വന്ന് 35 വയസ്സുള്ള പൈവളികെ സ്വദേശിക്കുംമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here