ആശ്വാസം;സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല

0
146

തിരുവനന്തപുരം (www.mediavisionnews.in): വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഏഴുപേര്‍ക്ക് രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 14,670 പേര്‍ നിരീക്ഷണത്തിലുണ്ട്. 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 34599 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 34063 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here