അനിശ്ചിതത്വം നീങ്ങി, ദോഹ-കണ്ണൂര്‍ സര്‍വീസ് വരുന്ന പത്തൊമ്പതിന്

0
117

ഖത്തറിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ഇന്ത്യ മാറ്റം വരുത്തി. മൊത്തം മൂന്ന് സര്‍വീസുകളാണ് അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവുക. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കും കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരിലേക്ക് സര്‍വീസുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അനിശ്ചിതത്വം നിലനിന്നിരുന്നു. വരുന്ന പത്തൊമ്പതിനാണ് ദോഹ കണ്ണൂര്‍ വിമാനം. ദോഹയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട് 6.40 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 01.25 ന് കണ്ണൂരിലെത്തും.

വരുന്ന പതിനെട്ടിനാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 15.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് കോഴിക്കോട്ടെത്തും.

വരുന്ന 21 നാണ് കൊച്ചിയിലേക്കുള്ള രണ്ടാം സര്‍വീസ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 02.05 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 0‌8.05 ന് കൊച്ചിയിലെത്തും. ഹൈദരാബാദ്, ബംഗളൂരു ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് നാലിടങ്ങളിലേക്കും അടുത്തയാഴ്ച്ച സര്‍വീസുണ്ട്.

പുതിയ സര്‍വീസിലേക്കുള്ള യാത്രക്കാരെ തെരഞ്ഞെെടുക്കുന്ന നടപടികള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി തുടങ്ങിയിട്ടുണ്ട്. ഇതില്‍ കോഴിക്കോട് സര്‍വീസിനായി തെരഞ്ഞെടുത്തവര്‍ക്ക് ടിക്കറ്റ് കൈമാറുന്ന നടപടികളും ആരംഭിച്ചു. മടക്കയാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി എംബസി പുതിയ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും പ്രത്യേക സമിതി വഴിയാണ് മുന്‍ഗണനാക്രമത്തില്‍ അടിയന്തിര സാഹചര്യത്തില്‍ നാട്ടില്‍ പോകേണ്ടവരെ തെരഞ്ഞെടുക്കുക.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here