സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; നിയന്ത്രണം കര്‍ശനം

0
168

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ക്കൂടി പ്രഖ്യാപിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്‌സ്‌പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളെയും ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തു.

ഇതോടെ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

രോഗികളോ സമ്പര്‍ക്കമുള്ളവരോ ഇല്ലാത്തതിന്റെ പേരില്‍ മേയ് മൂന്നുവരെ ഏതെങ്കിലും ജില്ലകളില്‍ അധികം ഇളവുകള്‍ നല്‍കാന്‍ പച്ചമേഖല(ഗ്രീന്‍ സോണ്‍) ആക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ചുവപ്പുമേഖലയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 450 ആയി. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ഭേദമായത്.

രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. നിലവില്‍ 116 പേര്‍ ചികിത്സയിലാണ്.

21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here