തിരുവനന്തപുരം (www.mediavisionnews.in): പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള റിലീഫ് സെല്ലിനും സി.എച്ച് സെന്ററിനും കീഴിലുള്ള ആംബുലന്‍സുകളെ വിട്ടുനല്‍കിയതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ റിലീഫ് കമ്മിറ്റികളുടെയും സി.എച്ച് സെന്ററുകളുടെയും ഭാഗത്തു നിന്നുണ്ടായത് നല്ലൊരു മുന്‍കൈയ്യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവയുടെ കീഴിലുള്ള നൂറോളം വരുന്ന ആംബുലന്‍സുകള്‍, ഡ്രൈവര്‍മാരുടെ സേവനം ഉള്‍പ്പെടെ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.