ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരള സര്‍ക്കാര്‍

0
147

തിരുവനന്തപുരം: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍  ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതിയെന്ന് കേരളം. മെയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവനുവദിച്ച് പിൻവലിക്കണമെന്നാണ് സംസ്ഥാനം നിലപാടെടുക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യമന്ത്ര മന്ത്രി അമിത് ഷായെ അറിയിച്ചു. ആഭ്യന്തര മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കേരളം നിലപാട് അറിയിച്ചത്. ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here