ലോകത്താകെ 2,994,761 പേര്‍ കൊവിഡ് രോഗ ബാധിതര്‍; മരണം 206,992 പിന്നിട്ടു

0
149

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക് അടക്കുന്നു. കണക്ക് പ്രകാരം 2,994,761 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായുള്ളത്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. 206,992 പേരാണ് ഇതുവരെയും മരണപ്പെട്ടത്.

അമേരിക്കയില്‍മാത്രം കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിനടുത്തേക്ക്. എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേര്‍ മരിച്ചു. 55,000-ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു.

സ്‌പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കൊവിഡ് രോഗികളാണുള്ളത്. അതേസമയം കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് വന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടണ്‍. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here