രാജ്യത്തെ ജനങ്ങളോട് ഏഴ് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

0
150

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ ലോക്ക്ഡൗൺ 40 ദിവസം നീളുമെന്നുറപ്പായി. നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിഞ്ഞതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഇതിനൊപ്പം ജനങ്ങളോട് സഹായവും അഭ്യർത്ഥിച്ചു. ഏഴു കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി ആവശ്യപ്പെട്ട ഏഴുകാര്യങ്ങൾ

1. വീട്ടിലുള്ള മുതിർന്നവര്‍ക്ക് പ്രത്യേക പരിഗണന നൽകണം. പ്രത്യേകിച്ചും അവശത അനുഭവിക്കുന്നവർക്ക്.

2. ലോക്ക്ഡൗൺ നിർദേശങ്ങളും ശാരീരിക അകലവും കൃത്യമായി പാലിക്കണം. വീട്ടിൽ നിർമിക്കുന്ന മാസ്കുകള്‍ ധരിക്കണം.

3. ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് നിങ്ങളോരോരുത്തരും പ്രതിരോധശേഷി വർധിപ്പിക്കണം.

4. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ‘ആരോഗ്യ സേതു’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.5. സാധിക്കാവുന്നിടത്തോളം ദരിദ്രരായ കുടുംബങ്ങളെ സഹായിക്കണം.

6. ബിസിനസിൽ നിങ്ങളുടെ സഹപ്രവർത്തകരെ സഹായിക്കണം. ആരെയും ഇടിച്ചുതാഴ്ത്തരുത്.

7. കൊറോണ വൈറസിനെ നേരിടുന്ന സൈന്യമായ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും ആദരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here