കോവിഡ്-19:മഹാരാഷ്ട്രയില്‍ 466 പുതിയ കേസുകള്‍; ആകെ കോവിഡ് ബാധിതര്‍ 4,666

0
185

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 466 പുതിയ കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഒമ്പതു മരണങ്ങളും തിങ്കളാഴ്ച വൈകുന്നേരം ആറുമണി വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 4,666 ആയി. ഇതിനോടകം 232 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് 65 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 572 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

ധാരാവിയില്‍ 30 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 168 ആയി.മേഖലയില്‍  11 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍രപറേഷന്‍ അറിയിച്ചു. 

തമിഴ്‌നാട്ടില്‍ ഇന്ന് 43 പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗാബാധിതരുടെ എണ്ണം 1,520 ആയി. ഇതുവരെ ആകെ 17 പേരാണ് കോവിഡ്-19 മൂലം മരിച്ചത്. 

കര്‍ണാടകയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 408 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 112 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here