കൊവിഡില്‍ വിറച്ച് ലോകം; മരണം രണ്ട് ലക്ഷം കടന്നു, അഞ്ച് രാജ്യങ്ങളില്‍ മരണ സംഖ്യ 20000-ത്തിനു മുകളില്‍

0
159

ന്യൂയോര്‍ക്ക്: (www.mediavisionnews.in) കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20000 ത്തിനു മുകളിലാണ്.അമേരിക്ക, യു.എസ്, ഇറ്റലി സ്‌പെയിന്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം 20000 കടന്നത്.

22614 പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവുണ്ടെന്നാണ് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.

യു.കെയില്‍ കൊവിഡ് മരണം 20319 ആയി. 148000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ വെച്ച് മരിച്ചവരുടെ കണക്കാണ് യു.കെ അറിയിക്കുന്നത്. യു.കെ യില്‍ കെയര്‍ ഹോമുകളില്‍ നിന്നും വീടുകളില്‍ നിന്നും മരണപ്പെടുന്നവരുടെ കണക്ക് ഔദ്യോഗികമായി കൊവിഡ് മരണ സംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.സ്‌പെയിനില്‍ 22902 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ 26384 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here