കേരളത്തിന് ഈ ആഴ്ച നിര്‍ണായകം; ക്വാറന്‍റീന്‍ കാലാവധിയുടെ അവസാന ദിവസങ്ങള്‍

0
194

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് ഇനി ഒരാഴ്ച അതിനിർണായകം. ലോക്ഡൗണിനു മുൻപു വിദേശത്തു നിന്നെത്തിയവരുടെ ക്വാറന്റീൻ കാലാവധിയുടെ അവസാന ആഴ്ചയാണിത്.

സമൂഹവ്യാപനം ഇതുവരെ സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.  ദേശീയതലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 25 മുതലാണെങ്കിലും 22നു തന്നെ രാജ്യാന്തര വിമാന സർവീസുകൾ നിലച്ചു. 

ഈ സമയത്തു വന്നവരെല്ലാം ക്വാറന്റീനിലാണ്. ഭൂരിഭാഗം പേരുടെയും നിരീക്ഷണ കാലാവധി 7നു തീരും. നിലവിൽ കേരളത്തിലെ കോവിഡ് ബാധിതരിൽ 80 ശതമാനത്തോളം വിദേശത്തു നിന്നെത്തിയവരാണ്.  ലോക്‌ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽനിന്നു കൂടുതൽ പേരിലേക്കു രോഗം പടർന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here