കാസര്‍കോട് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

0
182

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്സൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു.

സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികൾ ഉണ്ട്. ഇതുവരെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച 206 പേർ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 767 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.

  • ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി. ഇത് സന്തോഷകരമായ വാർത്ത.
  • വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവറയില്ലാതെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി.
  • പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു, ചരക്കു വരവ് കുറഞ്ഞതായി കാണുന്നു ഇത് മൂലം വിപണിയിൽ വില കൂടുന്നു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ ആവണമെന്ന് മുഖ്യമന്ത്രി.
  • ലോക്ക് ഡൌൺ നിയന്ത്രണം പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായി 17 അംഗ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു.
  • അടുത്ത 3 ദിവസങ്ങളിൽ ജൻധൻ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാൻ ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഇവരുടേത് പ്രശംസനീയമായ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here