സത്യവാങ്മൂലം, വാഹന പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും; ആഴ്ചയില്‍ പരമാവധി മൂന്ന് യാത്രകള്‍

0
213

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് ആവശ്യമായ സത്യവാങ്മൂലം, വാഹന പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം. പൊതുജനങ്ങള്‍ക്ക് https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി സൗകര്യം പ്രയോജപ്പെടുത്താം.  സത്യവാങ്മൂലം ഓണ്‍ലൈനില്‍  ലഭിക്കുവാന്‍  യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം ഒപ്പ്, ഫോട്ടോ, ഐഡി കാര്‍ഡ് ഇമേജ് എന്നിവ അപ്‍ലോഡ് ചെയ്യണം. 

നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്ക് മെസ്സേജ്  ആയി നല്‍കും. യാത്രവേളയില്‍ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരവും മൊബൈല്‍ നമ്പറിലേയ്ക്ക് മെസ്സേജ്  ആയി ലഭിക്കും. നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം ഒരാഴ്‍ചയില്‍  പരമാവധി മൂന്നു തവണ മാത്രമാണ് യാത്രാനുമതിയുണ്ടാവുക. 

LEAVE A REPLY

Please enter your comment!
Please enter your name here