വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ഏപ്രില്‍ ഫൂള്‍ ആഘോഷിക്കാനിരിക്കുന്നവര്‍ ശ്രദ്ധിക്കുക, പിടിവീഴും; മുന്നറിയിപ്പുമായി കേരള പൊലീസ്

0
152

തിരുവനന്തപുരം (www.mediavisionnews.in) :ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് നാളെ സോഷ്യല്‍മീഡിയയിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കാമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വരുന്ന വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടുണ്ട്.

ഏപ്രില്‍ ഫൂള്‍ – വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശദ്ധയില്‍പ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here