മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

0
170

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയവരാണ്.

സംസ്ഥാനത്ത് 12470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലുമാണ്‌ കൊറോണ നിരീക്ഷണത്തില്‍ക്കഴിയുന്നത്.

2297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്.  ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here