മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം; കിഫ്‌ബി സാധ്യത പരിശോധിക്കും – ആരോഗ്യമന്ത്രി

0
153

തിരുവനന്തപുരം: (www.mediavisionnews.in) കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം നടപ്പാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ അറിയിച്ചു.

സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി ആസ്പത്രികളുടെ സമ്പൂർണ വികസനമാണ് കിഫ്ബിയിൽ വിഭാവനംചെയ്യുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗ നവീകരണം, സമഗ്ര ട്രോമാകെയർ സംവിധാനം, ആധുനിക ലാബ് സൗകര്യങ്ങൾ, അത്യാധുനിക രോഗനിർണയ സംവിധാനങ്ങൾ, ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവ കിഫ്ബി പദ്ധതിയിൽ ഇപ്പോൾ തിരഞ്ഞെടുത്ത ആശുപത്രികളിൽ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here